കൊച്ചി: 'അമ്മ' പ്രസിഡൻ്റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ അവകാശവാദം തള്ളി നടി അൻസിബ ഹസൻ. ഇക്കാര്യം മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറഞ്ഞാൽ മാത്രമേ വിശ്വസിക്കാനാകൂവെന്നും, ശ്വേത മേനോന്റെ വാക്ക് മാത്രം അംഗീകരിക്കാൻ കഴിയില്ലെന്നും അൻസിബ വ്യക്തമാക്കി.
ടിനി ടോമിനെതിരായ കേസിൽ മൊഴി നൽകുന്നതിനായി കടവന്ത്ര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചത്. ......
കോട്ടയം: ഡി വൈ എഫ് ഐ സമ്മേളനത്തിനായി പാലായിലെ കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയത്തിൽ പാലാ നഗരസഭ കൗൺസിൽ യോഗം കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിന് സാക്ഷിയായി. ഭരണപക്ഷമായ കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന് വോട്ടെടുപ്പിലൂടെയാണ് ഡി വൈ എഫ് ഐയുടെ ആവശ്യം കൗൺസിൽ അംഗീകരിച്ചത്.
ഭരണപക്ഷത്തിന് കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. ......
ആലുവ: കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയിലൂടെ സ്ത്രീകൾ ലാഭിക്കുന്ന തുക സമ്പാദ്യമായി മാറ്റാൻ കെഎസ്എഫ്ഇ മുഖേന 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി തള്ളി.......
ചെങ്ങന്നൂർ: കുട്ടികൾക്ക് ലഭിക്കുന്ന ഏത് അംഗീകാരവും അവരുടെ ജീവിതത്തിൽ വലിയൊരു കാര്യമായി നിലനിൽക്കുമെന്നും, ഇന്ന് അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ജീവിതകാലം മുഴുവൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ഊർജമായി കൂടെയുണ്ടാകുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യൻ സിവിൽ സർവീസിൽ മലയാളികളായിരുന്നു കൂടുതൽ ഉൾപ്പെട്ടിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ......
മാന്നാർ: മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ ദി നാർക്കോഹണ്ട് പദ്ധതിയുടെ ഭാഗമായി മാന്നാറിൽ എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ നവകേരളം പടുത്തുയർത്തുവാൻ സ്ത്രീ സമൂഹത്തിന് പിന്തുണ നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ബുധനൂർ മേഖല ചെയർപേഴ്സൺ രജിത പ്രസാദ് ചൊല്ലിക്കൊടുത്തു. ......
പുലിയൂർ : 1969 ലെ ജനന- മരണ രജിസ്ട്രേഷൻ സെക്ഷൻ (14), 1999 –ലെ ജനന-മരണ ചട്ടം(10) എന്നിവ പ്രകാരം ജനനം / രജിസ്ട്രേഷൻ നടന്ന് 15 വർഷത്തിനകം ജനന രജിസ്റ്ററിൽ പേര് ചേർക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി സർക്കാർ പലതവണ ദീർഘിപ്പിച്ച് നല്കിയിരുന്നതുമാണ്. ......
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ ഇന്ത്യൻ വനിതകൾക്കും നിരവധി മലയാളികൾക്കും കോടികളുടെ ഭാഗ്യം കൈവന്നു. ഡൽഹി സ്വദേശിനിയായ കനിക അറോറ 25 ദശലക്ഷം ദിർഹം (ഏകദേശം 65 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന ബംപർ സമ്മാനം സ്വന്തമാക്കിയപ്പോൾ, ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വീട്ടമ്മ ട്വിങ്കിൾ ആൽഫിന് ആഡംബര ബിഎംഡബ്ല്യു എക്സ്6 കാർ സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റ് വാങ്ങിക്കൊണ്ടിരുന്ന കനികയ്ക്ക് ഒടുവിൽ ഭാഗ്യം തേടിയെത്തിയത് ജൂൺ 30ന് വാങ്ങിയ 476107 നമ്പർ ടിക്കറ്റിലൂടെയാണ്. ......
ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറുകയും ചെയ്തു.
വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ......